സ്വകാര്യതാ നയം

കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

സ്ഥിതി വിവര കണക്കുകളുടെ ശേഖരണാർത്ഥം, ഈ വെബ്പോർട്ടൽ സന്ദർശിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതാണ്. കൂടാതെ ഇന്റെർനെറ്റ് സേവനദാതാക്കളുടെ ഐ.എസ്. പി. വിലാസം, ഡൊമൈൻ നെയിം, നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസർ വിവരങ്ങൾ, പോർട്ടൽ സന്ദർശിക്കുന്ന സന്ദർശന തീയ്യതിയും സമയവും, നിങ്ങൾ സന്ദർശിച്ച പേജുകൾ, ഡൗൺലോഡ് ചെയ്ത രേഖകൾ, ഏത് വെബ്പേജിൽ നിന്ന് ഈ പോർട്ടലിലേക്ക് സന്ദർശനം നടത്തി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതാണ്. എന്നാൽ, നിയമനിർവ്വഹണ സംവിധാനങ്ങൾ ആധികാരികമായി ആവശ്യപ്പെടുമ്പോൾ അല്ലാതെ, ഈ വെബ് പോർട്ടൽ സന്ദർശിക്കുന്നവരുടെയോ അവരുടെ ബ്രൗസിംഗ് പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ നൽകുന്നതല്ല.