ഹൈപ്പര്‍ലിങ്ക് നയം

കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍:
ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം മറ്റ് വെബ്‌സൈറ്റുകളിലേക്കുള്ള/ മൊബൈല്‍ അപ്ലിക്കേഷനുകളിലേക്കുളള നിരവധി ഹൈപ്പര്‍ ലിങ്കുകള്‍ ഈ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ ഉള്ളടക്കത്തിന്റെ ആധികാരികതയിലും വിശ്വാസ്യതയിലും നവകേരളം കര്‍മ്മപദ്ധതിയ്ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ഇത്തരം സൈറ്റുകളിലെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയ യാതൊരുവിധ നടപടികളും നവകേരളം കര്‍മ്മപദ്ധതി സ്വീകരിക്കുന്നതല്ല.

ഹൈപ്പർലിങ്ക് ചെയ്യപ്പെട്ടിക്കുന്ന വെബ്‌സൈറ്റുകള്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമാണോയെന്നുള്ള കാര്യം ഞങ്ങൾക്ക് ഉറപ്പ് നല്‍കാനാവില്ല. അതോടൊപ്പം ലിങ്ക് ചേര്‍ക്കപ്പെട്ട വെബ്‌സൈറ്റുകളിലെ ഉള്ളടക്കത്തിന്മേല്‍ നവകേരളം കര്‍മ്മ പദ്ധതിയ്ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല.

മറ്റ് സൈറ്റുകളില്‍ ഉള്‍പ്പെടുത്തുന്ന ലിങ്കുകള്‍:
ഈ പോര്‍ട്ടലിലെ വിവരങ്ങളിലേക്കുള്ള ലിങ്കുകള്‍ നിങ്ങളുടെ വെബ്‌സൈറ്റില് കൊടുക്കുന്നതിൽ ഞങ്ങള്‍ക്ക് ഒരു തരത്തിലുമുളള വിയോജിപ്പുകളില്ല. അങ്ങനെ ലിങ്ക് ചെയ്യുതിനായി മുന്‍കൂര്‍ അനുമതി നേടേണ്ടതുമില്ല. ഈ വെബ്‌പോര്‍ട്ടൽ നിങ്ങളുടെ വെബ്‌പേജില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവ ഐ ഫ്രേമില്‍ ഉള്‍പ്പെടുത്തുതിനുള്ള അനുമതി നല്‍കുന്നതല്ല. അത്തരം ലിങ്കുകള്‍ നല്‍കുമ്പോള്‍ ഈ വെബ്‌പോര്‍ട്ടല്‍ ഒരു പുതിയ ടാബില്‍/ വിന്‍ഡോയില്‍ തുറക്കുന്ന വിധത്തിൽ നൽകേണ്ടതാണ്.