ഹരിതകേരളം മിഷൻ

ശുചിത്വ മാലിന്യ സംസ്കരണം, മണ്ണ് ജല സംരക്ഷണം, ജൈവകൃഷി എന്നീ മൂന്ന് മേഖലകള്ക്ക് ഊന്നല് നല്കികൊണ്ടുള്ള കൃഷിവികസനമാണ് ഹരിത കേരള മിഷനിലൂടെ ലക്ഷ്യമിടുന്നത്.

ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി എന്നീ മൂന്ന് മേഖലകള്ക്ക് ഊന്നല്‍ നല്കിഷകൊണ്ടുള്ള കൃഷിവികസനമാണ് ഹരിതകേരളം മിഷനിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ മിഷന്‍ പ്രവര്ത്തളനങ്ങള്‍ താഴെത്തട്ടുകളില്‍ നടപ്പാക്കുന്നു. അതിജീവനത്തിനായി ജൈവ വൈവിധ്യങ്ങളുടെ പച്ചത്തുരുത്ത്, പരിസ്ഥിതി പുനഃസ്ഥാപനത്തിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, പുഴകൾക്ക് പുതുജീവനേകിയും നീർച്ചാലുകൾ വീണ്ടെടുത്തും ഇനി ഞാനൊഴുകട്ടെ ക്യാമ്പയിൻ, ജലബജറ്റ്, ജല ഗുണപരിശോധന, ഗ്രീൻ ക്യാമ്പസ്, ഹരിത നിയമ സാക്ഷരത, മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾക്കുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ, പരിസ്ഥിതി സംരക്ഷിത കാർഷിക വികസനം എന്നിവ നടപ്പാക്കുന്നു.

പൗരസമിതികള്‍, ബഹുജന സംഘടനകള്‍, സര്ക്കാതരിതര സംഘടനകള്‍, വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ-ക്ഷേമ പ്രവര്ത്തസന രംഗങ്ങളിലെ ജനകീയ കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, കമ്പനികള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രവര്ത്തിക്കുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സാങ്കേതികസഹായം, സന്നദ്ധ സേവനം, സാമ്പത്തിക സഹായംതുടങ്ങി ബഹുവിധ സഹായസഹകരണങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് മിഷന്‍ പ്രവര്ത്തങനങ്ങള്‍ നടപ്പാക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഹരിതകേരളം മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക