Press Release

താല്പര്യപത്രം ക്ഷണിക്കുന്നു

സംസ്ഥാന സർക്കാർ 2023 നവംബർ ആദ്യവാരം സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയിൽ ജലസംരക്ഷണ സമിതിക്ക് വേണ്ടി ഇൻസ്റ്റലേഷൻ നിർവഹിക്കുന്നതിന് പരിചയ സമ്പന്നരായ ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും ഡിസൈനുകൾ ക്ഷണിക്കുന്നു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം.

Download Press Release


ഹരിതകേരളം ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം 'നീലകുറിഞ്ഞി’ ഉദ്ഘാടനം

ഇടുക്കി ജില്ലയിൽ അടിമാലി ഹൈസ്കൂളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം നാളെ (സെപ്റ്റംബർ 23 ശനിയാഴ്ച) നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക്, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എ.രാജ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു സ്വാഗതം ആശംസിക്കും. നവകേരളം കർമപദ്ധതി 2 സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ പദ്ധതി വിശദീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ്. ഐ.എ.എസ് ബ്രോഷർ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമുഹ്യപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി എന്ന പേരിൽ വിജ്ഞാന കേന്ദ്രം പൂർത്തീകരിച്ചത്.

പശ്ചിമഘട്ട പ്രദേശങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കി മൂന്നാറിന്റെ സമ്പന്നമായ ജൈവവൈവിധ്യ അനുഭവം വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ഏവർക്കും പകര്‍ന്നു നല്‍കും വിധത്തില്‍ ത്രീഡി മോഡലുകള്‍, മാപുകള്‍, ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേകള്‍, ഓഡിയോ - വിഷ്വല്‍ യൂണിറ്റുകള്‍, ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകള്‍, പെയിന്റിങ്ങുകള്‍ എന്നിങ്ങനെ വിവിധങ്ങളായ സംവിധാനങ്ങളാണ് ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രാദേശിക ഗോത്ര സംസ്‌കാരത്തെക്കുറിച്ചുള്‍പ്പെടെയുള്ള അവബോധം നല്‍കുന്ന വിജ്ഞാന കേന്ദ്രം മൂന്നാറിലേക്കും സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്ന പഠന - വിനോദ യാത്രാ സംഘങ്ങള്‍ക്ക് വേറിട്ടൊരു അനുഭവമാകും. തിങ്കൾ ഒഴികെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 20 രൂപയും വിദ്യാർത്ഥികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Download Brochure


താൽപര്യപത്രം ക്ഷണിക്കുന്നു

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 2023 ലെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഹരിതകേരളം മിഷനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിക്കുന്നു. ഒരു ഏജൻസിയ്ക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം. വിനോദസഞ്ചാര വകുപ്പ് നിഷ്കർഷിക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഹരിതകേരളം മിഷൻ നടത്തി വരുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ളതാകണം ഡിസൈനുകൾ. ഡിസൈൻ ആശയം സംബന്ധിച്ച കുറിപ്പും ചെലവാകുന്ന തുക സംബന്ധിച്ച കുറിപ്പും ഇതോടൊപ്പം നൽകണം. അവസാന തീയതി 08/08/2023. അയയ്ക്കേണ്ട വിലാസം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ഹരിതകേരളം മിഷൻ, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം-1. ഇമെയിൽ: navakeralamgok@gmail.com


NOTIFICATION

Applications are invited from qualified and experienced candidates for appointment on a contract basis for one year to various posts under the Project Management Unit (PMU) of the Haritha Keralam Mission, Government of Kerala. Interested candidates may apply via ONLINE mode only by filling the prescribed online application form given in the website of Centre for Management Development (CMD), Thiruvananthapuram (www.cmd.kerala.gov.in) or Nava Keralam Karmapadhathi (www.nkp.kerala.gov.in). The online application submission link will open on 25/07/2023 (10.00 am). The last date for submitting the online application will be 15/08/2023 (05.00 pm). More Details


നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം. ദ്വിദിന ശില്‍പ്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.

നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ സംസ്ഥാനതല ദ്വിദിന ശില്‍പ്പശാലക്ക് സമാപനം. 2023 മെയ് 17 ന് ആരംഭിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. നവകേരളം കര്‍മപദ്ധതിയില്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ് നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. പി.കെ. രവീന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. നവകേരളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇന്ദു എസ്., അസിസ്റ്റന്റ് കോര്‍്ഡിനേറ്റര്‍ ടി.പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. വടകര മുനിസിപ്പാലിറ്റിയുടെയും, പീലിക്കോട്, കണ്ണപുരം, ചെറുകുന്ന്, മീനങ്ങാടി, വെട്ടം, അകത്തേത്തറ, മാടക്കത്തറ, വല്ലച്ചിറ, ആമ്പല്ലൂര്‍, മാണിക്കല്‍, വെളിയന്നൂര്‍, ദേവികുളങ്ങര, കടമ്പനാട്, ഇരവിപേരൂര്‍, നെടുമ്പന, പൂതക്കുളം, കൊല്ലയില്‍, കാമാക്ഷി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളുടെ അനുഭവവിവരണമാണ് ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രൊഫ. പി.കെ. രവീന്ദ്രന്‍ ശില്‍പ്പാശാലയില്‍ മോഡറേറ്ററായി. ഹരിതകേരളം മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ്.യു. സഞ്ജീവ് കാമ്പയിന്‍ അവതരണം നടത്തി. പ്രോഗ്രാം ഓഫീസര്‍ വി. രാജേന്ദ്രന്‍ നായര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വാഗതം പറഞ്ഞു.


ലൈഫ് മിഷനിൽ ജില്ലാ മിഷൻ കോർഡിനേറ്റർമാരെ അന്യത്ര (ഡെപ്യുട്ടേഷൻ) വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ ജില്ലാ മിഷൻ കോർഡിനേറ്റർമാരെ അന്യത്ര (ഡെപ്യുട്ടേഷൻ) വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം 2023 മെയ് 31 പകൽ 3 മണിക്ക് മുൻപായി ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കേണ്ടതാണ്. വിജ്ഞാപനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക.


നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
ഉദ്ഘാടനം ബുധനാഴ്ച (2023 മേയ് 17) മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന തിനുള്ള ദ്വിദിന ശില്‍പ്പശാല മേയ് 17,18 തീയതികളില്‍ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യാതിഥിയാകും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പുസ്തകപ്രകാശനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നിര്‍വഹിക്കും. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ പുസ്തകം ഏറ്റുവാങ്ങും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജിജു പി.അലക്‌സ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി.ഐ.എ.എസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍ എന്നിവര്‍ സംസാരിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ സംബന്ധിച്ച് അനുഭവ വിവരണങ്ങള്‍ നടത്തും. കാമ്പയിന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും നടക്കും. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമേണ കുറച്ച് നെറ്റ് സീറോ കാര്‍ബണ്‍ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ലോകമെമ്പാടും ശ്രമങ്ങള്‍ നടന്നുവരികയാണ്. 2050 ആകുമ്പോഴേക്കും ഈ ലക്ഷ്യം നേടാനാവും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പ്രദേശങ്ങളെയും യൂണിറ്റുകളെയും ഘട്ടംഘട്ടമായി നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും തുടങ്ങിക്കഴിഞ്ഞു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയിനിലൂടെ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് അവലോകനത്തിനു വിധേയമാക്കാനാണ് ശില്‍പ്പശാല ലക്ഷ്യമിടുന്നത്.

ഡാറ്റ അനലിസ്റ്റ് ഒഴിവ്
Mar 25, 2023


സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ.. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം.

പ്രായപരിധി 50 വയസ്.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2023 ഏപ്രില്‍ പത്തിനകം ലഭ്യമാക്കേണ്ട വിലാസം-അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി.എസ്.എന്‍.എല്‍. ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001.