ദുരന്തത്തെ ഒരു വെല്ലുവിളിയായി കണ്ട് നവകേരളം പടുത്തുയര്ത്തുതിനും അതുവഴി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ജീവിതനിലവാരം മെച്ചപ്പെടുത്തുതിനുമായാണ് കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇനിയൊരു ദുരന്തത്തിനും മുന്നിൽ പകച്ച് നിൽക്കേണ്ടി വരരുതെന്ന ദൃഢനിശ്ചയത്തോടെ സാങ്കേതിക മികവുകൾ ഉറപ്പുവരുത്തി, പ്രകൃതി സൗഹൃദ നിർമ്മാണ രീതിയിൽ സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് കേരള പുനർനിർമ്മാണ പദ്ധതി (Rebuild Kerala Initiative) യിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വിശദമായ പദ്ധതിരേഖയും നിർവ്വഹണ സമയക്രമവും നിശ്ചയിച്ച് പ്രാപ്തരായ ഏജൻസികൾ വഴി പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന നിർവഹണ സമീപനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃഷി, ജലവിഭവം, പരിസ്ഥിതി, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഗതാഗതം, മത്സ്യബന്ധനം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകൾ വഴി പദ്ധതിരേഖകൾ തയ്യാറാക്കി വിവിധ ഫണ്ടിംഗ് ഏജൻസികൾക്ക് സമർപ്പിക്കുന്നതിനുള്ള നടപടിയാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് കേരള പുനർനിർമ്മാണ പദ്ധതി വെബ്സൈറ്റ് സന്ദർശിക്കുക