ആർദ്രം മിഷൻ

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി.

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയില്‍ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക, പകര്‍ച്ചവ്യാധി രോഗ നിയന്ത്രണ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

എല്ലാ ജില്ലകളിലും സമ്പൂര്‍ണ്ണ സാര്‍വ്വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടികളും പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ഓരോ പ്രദേശത്തെയും പൗരന്മാരുടെ മുഴുവന്‍ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ജീവിതശൈലി രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ഒരുക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
  • ജനസൗഹൃദ ഔട്ട്പേഷ്യന്റ് സേവനങ്ങൾ
  • PHC-കളെ FHC-കളാക്കി പുനർ-എൻജിനീയറിംഗ് ചെയ്യുക
  • പാർശ്വവൽക്കരിക്കപ്പെട്ട/ദുർബലരായ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ, പ്രതിരോധ സേവനങ്ങള് കൈയ്യെത്തും ദൂരെ ലഭ്യമാക്കുക
  • ആരോഗ്യ സേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ

കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളം വെബ്സൈറ്റ് സന്ദർശിക്കുക