സംരംഭങ്ങൾ
ഹരിത ഓഫീസ്
ദൈനദിന പ്രവര്‍ത്തനങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്-ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പുനരുപയോഗിക്കാനും പുനഃചംക്രമണം നടത്തുന്നതിനും സാധ്യമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന ഓഫീസുകളെയാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നത്.
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം, പ്രകൃതി സൗഹൃദ പാത്രങ്ങള്‍ സജ്ജീകരിക്കല്‍, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും ഇ-മാലിന്യങ്ങളും നീക്കം ചെയ്യല്‍, ജൈവ-അജൈവ മാലിന്യ സംസ്കരണ ഉപാധികള്‍ സ്ഥാപിക്കല്‍, ലഭ്യമായ സ്ഥലത്ത് ജൈവ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും സജ്ജീകരിക്കല്‍, കാന്റീനും ഭക്ഷണ മുറിയും ഹരിതാഭമാക്കല്‍, ജലം മിതമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനം, പൊടിരഹിത ഓഫീസ്, ശുചിസൗഹൃദമായ ഓഫീസ് തുടങ്ങിയ ക്രമീകരണങ്ങള്‍ ഹരിത ഓഫീസിലുണ്ടാകണം. അതത് ഓഫീസുകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ ഓഫീസ് പരിശോധക സമിതി നേരിട്ട് സന്ദര്‍ശിച്ച് സംവിധാനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇവയെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുക.