സംരംഭങ്ങൾ

സംരംഭങ്ങൾ

നല്ലതണ്ണി

ആനമുടി മലനിരകളില്‍ നിന്ന് ഉത്ഭവിച്ചു മൂന്നാര്‍ ടൗണിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ് നല്ലതണ്ണി. സമൃദ്ധമായ ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഈ നദി 'നല്ല തണ്ണി'(നല്ല വെള്ളം) എന്ന പേര് അന്വര്‍ത്ഥമാക്കിയിരുന്നു.

blog-post-image

ഇടുക്കി, എറണാകുളം ജില്ലകളിലെ ആയിരകണക്കിന് ആളുകളുടെ ജീവിതത്തിന്‍റെ ഭാഗമായ പെരിയാറിന്‍റെ പ്രധാന കൈവഴികളിലൊന്നായ മുതിരപ്പുഴയിലേക്കാണ് ഇത് ഒഴുകി ചേര്‍ന്നിരുന്നത്. എന്നാല്‍ നല്ല വെള്ളം സുലഭമായി ഒഴുകിയിരുന്ന ഈ പുഴ കാലക്രമേണ മാലിന്യ വാഹിനിയായി മാറി. മൂന്നാര്‍ ടൗണിലേയ്ക്ക് പ്രവേശിക്കുമ്പോള്‍, നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം നദിയിലേയ്ക്ക് ഒഴുകിയെത്തുന്നതായി കാണാം. 2022 മാര്‍ച്ച് 2ന് മൂന്നാറില്‍ അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് വീണ്ടും നല്ലതണ്ണി'എന്ന പേരില്‍ നദി ശുചീകരണ കാമ്പയിന്‍ ആരംഭിച്ചു. പഞ്ചായത്ത്, യുഎന്‍ഡിപി, സിഡിഡി സൊസൈറ്റി, മറ്റ് പ്രാദേശിക എന്‍ജിഒകള്‍- ബിആര്‍സിഎസ്, വിഎസ്എസ്എസ്, എംഇഡബ്ല്യൂഎസ്, റീസൈറ്റി എന്നിവയില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി നദി ശുചീകരണ സമിതി രൂപികരിച്ചു. 32 സന്നദ്ധ സംഘങ്ങള്‍ കാമ്പയിനില്‍ പങ്കെടുത്തു. മൂന്നാര്‍ സബ് കലക്ടറും മറ്റ് പഞ്ചായത്ത് അധികൃതരും ഇതിന്‍റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കാന്‍ കാമ്പയിനിന്‍റെ ഭാഗമായി.