നിരാകരണം

കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

നവകേരളം കർമ്മ പദ്ധതി 2-ന്റെ ഭാഗമായി സി- ഡിറ്റ് വികസിപ്പിച്ചിരിക്കുന്ന nkp.kerala.gov.in. പോർട്ടലിന്റെ ഉടമസ്ഥാവകാശം നവകേരളം കർമ്മ പദ്ധതി 2-വിനാണ്. സംസ്ഥാന സര്ക്കാരിന്റെ നിലവിലുള്ള നാല് വികസന മിഷനുകളായ ലൈഫ്, ആർദ്രം, ഹരിതകേരളം, വിദ്യാകിരണം എന്നിവയും കേരള പുനര്നിര്മ്മാണ പദ്ധതിയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ഏകജാലക സംവിധാനം എന്ന നിലയിലാണ് ഈ പോർട്ടൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഉള്ളടക്കം സംബന്ധിച്ച് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പോർട്ടൽ കൂടുതൽ കാര്യക്ഷമമാക്കാനുള്ള മറ്റ് നിർദ്ദേശങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.