ക്യാമ്പയിനുകൾ
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്
കേരളത്തിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ 2016ല്‍ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച മാതൃകാപദ്ധതിയാണ് ലൈഫ് മിഷന്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നിര്‍മാണം ആരംഭിച്ചതും പൂര്‍ത്തിയാക്കാത്തതുമായ വീടുകള്‍ പൂര്‍ത്തീകരിച്ചു നല്കി. രണ്ടാം ഘട്ടത്തില്‍, ഭവനരഹിതരായ എന്നാല്‍, ഭൂമി സ്വന്തമായുള്ള കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു.
മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവന രഹിതര്‍ക്ക് സ്വന്തം വീട് എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മാത്രം മുന്‍കൈയില്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുക എളുപ്പമല്ല. ഇവിടെയാണ് സുമനസ്സുകളായ പൊതുജനങ്ങളും വ്യാപാരി -വ്യവസായികളും പ്രവാസികളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മറ്റും പങ്കാളികളാകേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ 'മനസ്സോടിത്തിരി മണ്ണ്'ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന ഭൂമിയാണ് ഭൂമിയില്ലാത്ത ആളുകള്‍ക്ക് വിതരണം ചെയ്യുന്നത്. പദ്ധതിയിലൂടെ ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി വീടു വെച്ച് നല്‍കാനുള്ള ഊര്‍ജിത പരിശ്രമത്തിലാണ് സര്‍ക്കാര്‍. 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിന് കൂടുതല്‍ സജീവമായി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 314,425 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.