ക്യാമ്പയിനുകൾ

ക്യാമ്പയിനുകൾ

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്ന കാലമാണിത്. മനുഷ്യന്‍റെ ഇടപെടലുകള്‍ മൂലം അന്തരീക്ഷത്തിലേക്ക് അധികമായെത്തുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതങ്ങളാണ് ഇതിന് കാരണം. ഈ വാതകങ്ങള്‍ ഭൗമാന്തരീക്ഷ ഊഷ്മാവിനെ ഉയര്‍ത്തുന്നതിനും അതുവഴി ഉണ്ടാകുന്ന ആഗോള താപനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യും. വ്യാവസായിക വിപ്ലവകാല ആരംഭ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ അന്തരീക്ഷ താപനില 1.15 ഡിഗ്രി സെല്‍ഷ്യസോളം നിലവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിര്‍ത്തുന്നതിനാണ് ലോകം ശ്രമിക്കുന്നത്. ഇതിന് അന്തരീക്ഷത്തിലേയ്ക്ക് മനുഷ്യജന്യമായി ഉദ്വമിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറക്കുകയും മണ്ണ്, ജലം, സസ്യങ്ങള്‍ എന്നിവയിലൂടെയുള്ള കാര്‍ബണ്‍ സംഭരണ പ്രക്രിയ ത്വരിതപ്പെടുത്തുകയും വേണം. ഇത്തരത്തില്‍ മനുഷ്യജന്യമായി ഉദ്വമിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സംഭരിക്കപ്പെടുന്ന കാര്‍ബണിന്‍റെ അളവും സന്തുലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്‍ബണ്‍ ന്യൂട്രല്‍ അഥവാ നെറ്റ് സീറോ എമിഷന്‍.

blog-post-image

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം/നെറ്റ് സീറോ എമിഷന്‍ അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത് 2050 ലാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും പ്രവര്‍ത്തനങ്ങളില്‍ പരമാവധി ഏകോപനവും സഹകരണവും അനിവാര്യമാണ്.