Press Release

താല്പര്യപത്രം ക്ഷണിക്കുന്നു

സംസ്ഥാന സർക്കാർ 2023 നവംബർ ആദ്യവാരം സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയിൽ ജലസംരക്ഷണ സമിതിക്ക് വേണ്ടി ഇൻസ്റ്റലേഷൻ നിർവഹിക്കുന്നതിന് പരിചയ സമ്പന്നരായ ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും ഡിസൈനുകൾ ക്ഷണിക്കുന്നു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം.

Download Press Release


Haritha Keralam Biodiversity Centre 'Neelakurinji' at Adimali

The Biodiversity Knowledge Center set up by Haritha Keralam Mission will be dedicated to the nation on September 23, 2023 at Adimali High School in Idukki district. Minister for Water Resources Shri Roshi Augustine will inaugurate the centre .Shri A. Raja MLA will chair the function and Shri Dean Kuriakose MP will be the chief guest. Idukki District Panchayat President Shri K.T. Binu will deliver the welcome speech. Navkeralam Karma Padhathi State coordinator Dr. TN Seema will present the report and explain the project. Director General of Public Instruction Shri Shanawas S. IAS will release the brochure. Officials, people's representatives, community workers, general public etc. will participate in the function. The knowledge center named Neelakurinji was completed under the leadership of Haritha Keralam Mission in cooperation with Idukki District Panchayat as part of the Navkeralam Karma Padhathi.

Various systems such as 3D models, maps, information displays, audio-visual units, touch screen kiosks and paintings have been prepared in the Biodiversity Knowledge Center to convey the rich biodiversity of Munnar to everyone including tourists and students based on the characteristics of the Western Ghats. The knowledge center, which provides awareness about the local tribal culture, will be a unique experience for study and leisure travel groups coming to Munnar and nearby tourist destinations. Working hours : 9 am to 5 pm on working days except Monday. Tickets cost Rs 20 for adults and Rs 10 for students.

Download Brochure


Expression of Interest Invited

Concept and Designs are invited from the agencies to present float for Haritha Keralam Mission in the concluding pageantry of the 2023 Onam week celebrations organized by the state government. An agency may submit multiple designs. The designs should be in keeping with the activities carried out by the Haritha Keralam Mission as per the terms and conditions laid down by the Tourism Department. A note on the design concept and a note on the cost should be given along with it. Closing Date is 08/08/2023. Address to be sent: Administrative Officer, Navakeralam Karmapaddhathi, Haritha Keralam Mission, Uppalam Road, Statue, Thiruvananthapuram-1. Email: navakeralamgok@gmail.com


NOTIFICATION

Applications are invited from qualified and experienced candidates for appointment on a contract basis for one year to various posts under the Project Management Unit (PMU) of the Haritha Keralam Mission, Government of Kerala. Interested candidates may apply via ONLINE mode only by filling the prescribed online application form given in the website of Centre for Management Development (CMD), Thiruvananthapuram (www.cmd.kerala.gov.in) or Nava Keralam Karmapadhathi (www.nkp.kerala.gov.in). The online application submission link will open on 25/07/2023 (10.00 am). The last date for submitting the online application will be 15/08/2023 (05.00 pm). More Details


Elegant start for state level activities of Net Zero Carbon Kerala through people campaign.

A two day state level workshop on Net Zero Carbon Kerala through people campaign organised by Haritha Keralam Mission as part of Navakeralam Karmapaddhati, convened at Vailoppilly Sanskriti Bhawan, Thiruvananthapuram concluded. The workshop was inaugurated on May 17, 2023 by Planning Board Vice Chairman Dr. V.K. Ramachandran. Dr. T.N. Seema, State Coordinator of Navakeralam Karma Padhathi, presided. State Planning Board Member Dr. Jiju P. Alex released the book Net Zero Carbon Kerala and Prof. P.K. Ravindran received the book. Kila Director General Dr. Joy Ilamon launched the brochure. Navkeralam Karmapadhathi Administrative Officer Indu S., Assistant Coordinator T.P. Sudhakaran also spoke. The workshop included the experience of net zero carbon activities of Vadakara Municipality, Peelikode, Kannapuram, Cherukunn, Meenangadi, Vettam, Akatethara, Madakattara, Vallachira, Amballur, Manikal, Veliyannur, Devikulangara, Kadampanad, Iraviperaur, Nedumbana, Poothakulam, Kollayil and Kamakshi grama panchayats. Prof. P.K. Ravindran moderated the workshop. Haritha Kerala Mission Assistant Coordinator S.U. Sanjeev made the campaign presentation. Program Officer V. Rajendran Nair deliver welcome note to the local bodies who participated in the workshop.


District Mission Coordinators on deputation basis in LIFE Mission
Applications are invited for appointment of District Mission Coordinators on deputation basis in LIFE Mission, a housing project of Government of Kerala. Employees working in gazetted posts in the Local Self-Government Department can apply. Application in prescribed format along with no objection certificate should reach at Life Mission State Office before 31st May 2023 at 3 PM.
Click here for Notification.


നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
ഉദ്ഘാടനം ബുധനാഴ്ച (2023 മേയ് 17) മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന തിനുള്ള ദ്വിദിന ശില്‍പ്പശാല മേയ് 17,18 തീയതികളില്‍ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യാതിഥിയാകും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പുസ്തകപ്രകാശനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നിര്‍വഹിക്കും. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ പുസ്തകം ഏറ്റുവാങ്ങും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജിജു പി.അലക്‌സ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി.ഐ.എ.എസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍ എന്നിവര്‍ സംസാരിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ സംബന്ധിച്ച് അനുഭവ വിവരണങ്ങള്‍ നടത്തും. കാമ്പയിന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും നടക്കും. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമേണ കുറച്ച് നെറ്റ് സീറോ കാര്‍ബണ്‍ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ലോകമെമ്പാടും ശ്രമങ്ങള്‍ നടന്നുവരികയാണ്. 2050 ആകുമ്പോഴേക്കും ഈ ലക്ഷ്യം നേടാനാവും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പ്രദേശങ്ങളെയും യൂണിറ്റുകളെയും ഘട്ടംഘട്ടമായി നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും തുടങ്ങിക്കഴിഞ്ഞു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയിനിലൂടെ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് അവലോകനത്തിനു വിധേയമാക്കാനാണ് ശില്‍പ്പശാല ലക്ഷ്യമിടുന്നത്.


ജനകീയ ജലബജറ്റ് പ്രകാശനവും
ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടം ഉദ്ഘാടനവും നാളെ (12-04-2023) ന് മുഖ്യമന്ത്രി നിര്‍വഹിക്കും

April 10, 2023


രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തില്‍ 94 ഗ്രാമപഞ്ചായത്തുകളില്‍ തയ്യാറാക്കിയ ജലബജ റ്റിന്റെ പ്രകാശനം നാളെ (2023 ഏപ്രില്‍ 12 ന്) മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ജലബജറ്റ് ഏറ്റുവാങ്ങി മുഖ്യ പ്രഭാഷണം നടത്തും.

നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മറ്റ് വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ള 'ഇനി ഞാനൊഴുകട്ടെ' മൂന്നാംഘട്ട് പവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ വീണ്ടെടുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി നടത്തിയ ജനകീയ മാപത്തോണ്‍ മാപിംഗ് സംബന്ധിച്ച പുസ്തക പ്രകാശനവും ചടങ്ങില്‍ നടക്കും.

നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, CWRDM സീനിയര്‍ സയന്റിസ്റ്റ് (റിട്ട.) സുശാന്ത് സി.എം., ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ്, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി ഐ.എ.എസ്, കേരള ബ്ലോക്കു പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എം.കൃഷ്ണന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്. ഐ.എ.എസ്, ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍. വി. സാമുവല്‍ ഐ.എ.എസ്, ജല വിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പ്രിയേഷ് ആര്‍, CWRDM എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, നവകേരളം കര്‍മപദ്ധതി അസി. കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി ബ്ലോക്ക് പഞ്ചായത്തുകളുടെ അവതരണം നടക്കുന്ന സാങ്കേതിക സെഷനില്‍ മോഡറേറ്ററാകും.

സംസ്ഥാന സര്‍ക്കാരി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായിട്ടാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.


ഡാറ്റ അനലിസ്റ്റ് ഒഴിവ്
Mar 25, 2023


സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ.. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം.

പ്രായപരിധി 50 വയസ്.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2023 ഏപ്രില്‍ പത്തിനകം ലഭ്യമാക്കേണ്ട വിലാസം-അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി.എസ്.എന്‍.എല്‍. ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001.