ക്യാമ്പയിനുകൾ
വലിച്ചെറിയൽ മുക്തകേരളം ക്യാമ്പയിൻ
കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുമെന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍, നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ നടപ്പാക്കല്‍ എന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന ക്യാമ്പയിനാണിത്. ക്യാമ്പയിനില്‍ പ്രധാനമായും വരുന്ന പ്രവര്‍ത്തനങ്ങള്‍ നിലവിലെ മാലിന്യ സംസ്കരണ സേവനങ്ങള്‍ സാര്‍വ്വത്രികവും കുറ്റമറ്റതുമാക്കല്‍, പുനരുപയോഗ ശീലം പ്രോത്സാഹിപ്പിക്കല്‍, പ്രകൃതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപനം, അശാസ്ത്രീയവും അനാരോഗ്യകരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍, മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പ്രോത്സാഹനം തുടങ്ങിയവയാണ്.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന ക്യാമ്പയിനാണിത്.