ക്യാമ്പയിനുകൾ

കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

ക്യാമ്പയിനുകൾ

മാപത്തോണ്‍ കേരളം

സുരക്ഷിതമാക്കാം പശ്ചിമഘട്ടം
പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ശാസ്ത്രീയ നിർണ്ണയവും ജനകീയ വീണ്ടെടുപ്പും

ദുരന്ത സാധ്യതകള്‍ കുറച്ച് സുരക്ഷിതമായ വാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ടം

ലോകമൊട്ടാകെ കാലാവസ്ഥ മാറിമറിയുകയാണ്. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. 2015-16 ല്‍ കേരളം നേരിട്ട വരള്ച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകമായിരുന്നു. തുടർന്നു വന്ന ഓഖി ചുഴലിക്കാറ്റ് അതു ശരിവച്ചു. 2018 ലും 2019 ലും അതിവൃഷ്ടിയാണ് കേരളത്തില്‍ മിക്കയിടത്തും ഉണ്ടായത്; പശ്ചിമഘട്ട മലനിരകളില്‍ പ്രത്യേകിച്ചും. ദിവസങ്ങളോളം മഴപെയ്യുമ്പോഴാണ് മുമ്പൊക്കെ മണ്ണിടിച്ചിലും ഉരുള്പൊനട്ടലും പ്രളയവും ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ മിക്കവാറും ഒരൊറ്റ മഴയില്‍ അതിതീവ്ര മഴയാണെങ്കില്‍ പ്രത്യേകിച്ചും ഉരുള്പൊംട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന സ്ഥിതിയാണ്. 2018 ലെ പേമാരിയും ഉരുള്പൊപട്ടലും പ്രളയവും ഒട്ടൊന്നുമല്ല കേരള ജനതയെ ദുരിതത്തിലാഴ്ത്തിയത്. മലകള്ക്കു താഴെ കടല്‍ വരെ ശരാശരി 50കി.മീ. മാത്രം ദൈർഘ്യ മുള്ള കേരളത്തിന്റെ സമതലങ്ങളിലും നദീതടങ്ങളും വെള്ളക്കെട്ടുകളായി മാറി. പ്രളയം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം കേരളീയരുടെ നിലനില്പി്നാധാരമാണെന്ന് 2019 ലെ കവളപ്പാറ ദുരന്തവും 2022 ലെ പെട്ടിമുടി ദുരന്തവുമെല്ലാം നമ്മെ ഓർമ്മിമപ്പിക്കുന്നു. ദുരന്തങ്ങള്‍ യാഥാര്ത്ഥ്യകമാണ്, ഇനിയും അവ വന്നുകൂടായ്കയില്ല. കവളപ്പാറയും പുത്തുമലയും പെട്ടിമുടിയും കൂട്ടിക്കലും കൊക്കയാറും (ഇടുക്കി) ദുരന്തഭൂമിയായി മാറിയതുപോലെ ഇനിയൊരു ദേശവും പ്രകൃതിക്ഷോഭത്തിന്റെ ഇരയാവാതിരിക്കാനും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും ശാസ്ത്രീയമായ ഇടപെടലുകള്‍ അനിവാര്യമാണ്. പശ്ചിമഘട്ട പ്രദേശത്തെ മുഴുവന്‍ നീര്ച്ചാ ല്‍ ശൃംഖലയും ശാസ്ത്രീയമായി കണ്ടെത്തുകയും ജനകീയമായി അവയെ വീണ്ടെടുക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ പശ്ചിമഘട്ട പ്രദേശത്തെ വലിയ അളവില്‍ സുരക്ഷിതവാസ യോഗ്യമാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരളം കര്മവപദ്ധതിയുടെ ഭാഗമായുള്ള ഹരിതകേരളം മിഷനും റീബില്ഡ്ക കേരളയും സംസ്ഥാന ഐ.ടി. മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഇതര പ്രദേശങ്ങള്ക്കുംഥ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മുടെ ഋതുഭേദങ്ങള്‍ നിര്ണ്ണ്യിക്കുന്നതില്‍ പശ്ചിമഘട്ടത്തിന്റെ പങ്ക് ചെറുതല്ല. നീണ്ട മഴക്കാലവും വേനല്ക്കാ ലവും പിന്നെ കുറച്ചൊരു തണുപ്പുകാലവുമാണ് നമുക്കുള്ളത്. കടലില്‍ നിന്നും വീശുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്ത്തി കൃത്യമായ ഇടവേളകളില്‍ ഇവിടെ മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. കേരളത്തിന്റെ പച്ചപ്പിലും ജലലഭ്യതയിലും ഫലഭൂയിഷ്ഠതയിലും പശ്ചിമഘട്ടം നിര്ണ്ണാ യക സ്വാധീനമാണ് ചെലുത്തുന്നത്. സവിശേഷമായൊരു ആവാസ വ്യവസ്ഥയും സമാനതകളില്ലാത്ത ജൈവവൈവിധ്യവുമാണ് പശ്ചിമഘട്ടത്തിനുള്ളത്. പ്രകൃതി വിഭവങ്ങളുടെ കലവറയാണിത്. എത്രകണ്ടാലും കൊതി തീരാത്ത പ്രകൃതി സൗന്ദര്യമാണ് പശ്ചിമഘട്ട മലനിരകളില്‍ ഉടനീളമുള്ളത് വിസ്മയകരമായ പ്രകൃതി പാഠങ്ങളാണ് പശ്ചിമഘട്ടം നമുക്ക് പകര്ന്നു നല്കുലന്നത്.

പുഴകളും നീര്ച്ചാ ലുകളും, വെള്ളച്ചാട്ടങ്ങളും, ട്രക്കിംഗ് കേന്ദ്രങ്ങളും, അപൂര്വ്വ സസ്യങ്ങളുടേയും വന്യജീവികളുടേയും സങ്കേതങ്ങളും എല്ലാം ചേര്ന്ന് അനന്തമായ വിനോദ സഞ്ചാര സാധ്യതകളുടെ കേന്ദ്രം കൂടിയാണ് ഈ മേഖല. ഇവയെല്ലാം സുസ്ഥിരമായി പ്രയോജനപ്പെടുത്തിയെടുക്കാനും പ്രദേശവാസികളായ ഇന്നത്തെയും നാളത്തെയും തലമുറകള്ക്ക് ഇവിടെ ഭീതികൂടാതെ ജീവിക്കുന്നതിനും ഉപജീവന പ്രവര്ത്തകനങ്ങള്‍ നടത്തുന്നതിനും സാധിക്കണം.

blog-post-image

നമ്മുടെ ചെറിയ ഇടപെടല്‍ കൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അതിന് മടിച്ചുനില്ക്കുടന്നതെന്തിന് ?

പശ്ചിമഘട്ടം: ഭൂപ്രദേശം

കേരളത്തിന്റെ കിഴക്കേ അതിര്ത്തിേയില്‍ കോട്ടപോലെ നീണ്ടുകിടക്കുന്ന മലനിരകള്‍ 1600 കിലോ മീറ്ററിലധികം നീളത്തിലുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. വടക്ക് ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടേയും അതിര്ത്തി യിലെ തപ്തി നദിയില്‍ നിന്ന് തുടങ്ങി തെക്ക് കന്യാകുമാരി വരെ - ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്ണ്ണാ്ടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍-പടിഞ്ഞാറന്‍ കടല്ത്തീ രത്തിന് സമാന്തരമായിട്ടാണ് ഈ മലനിരകളുടെ കിടപ്പ്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ 30 കിലോമീറ്ററോളം നീളത്തില്‍ ഒരു വിടവുണ്ട്. 'പാലക്കാടന്‍ ചുരം' എന്ന് അറിയപ്പെടുന്ന ഈ വിടവിലൂടെയാണ് കാലവര്ഷകക്കാറ്റ് തമിഴ്‌നാട്ടിലെത്തുന്നതും വേനല്ക്കാ ലത്ത് ഉഷ്ണക്കാറ്റ് പാലക്കാട് എത്തുന്നതും. 1343 മീറ്റര്‍ ഉയരമുള്ള പൈതല്‍ മല മുതല്‍ 2695 മീറ്റര്‍ ഉയരമുള്ള ആനമുടി വരെ വ്യത്യസ്ത ഉയരങ്ങളുള്ള അനേകം കൊടുമുടികളുണ്ട് നമ്മുടെ പശ്ചിമഘട്ടത്തില്‍. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി കേരളത്തിലാണ്. പശ്ചിമഘട്ടത്തിന്റെ പഴക്കം 5-9 കോടി വര്ഷമമെന്നാണ് ഗവേഷക മതം. തെക്കുപടിഞ്ഞാറ് ഭാഗത്തുനിന്നെത്തുന്ന മണ്സൂുണ്‍ കാറ്റിനെ തടഞ്ഞുനിര്ത്തിവ കാലവര്ഷതവും കിഴക്കു-വടക്കു ഭാഗത്തുനിന്ന് എത്തുന്ന കാറ്റില്‍ നിന്ന് തുലാവര്ഷനവും പെയ്യിക്കുന്നതില്‍ ഈ മലനിരകള്ക്കു ള്ള പങ്ക് വലുതാണ്.

പശ്ചിമഘട്ടത്തിലെ നീര്ച്ചാ ലുകളുടെ പ്രാധാന്യം

അനേകായിരം വര്ഷലങ്ങള്കൊചണ്ട് പ്രകൃത്യാ തന്നെ രൂപപ്പെട്ട അനേകം നീര്ച്ചാ ലുകളുടെ ശൃംഖലയാണ് പശ്ചിമഘട്ടത്തിലുള്ളത്. അതത് സ്ഥലങ്ങളില്‍ പെയ്തുവീഴുന്ന അധിക ജലത്തെ സുരക്ഷിതമായി ഒഴുകി സമതലങ്ങളിലെത്തുന്നതിന് സഹായിച്ചിരുന്നത് ഈ നീര്ച്ചാ ല്‍ ശൃംഖലയാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഇവയില്‍ പല നീര്ച്ചാകലുകളും അടഞ്ഞ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഉയര്ന്നി പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്പൊ്ട്ടലിനും മണ്ണിടിച്ചിലിനും പ്രധാന കാരണങ്ങളിലൊന്ന് നീരൊഴുക്ക് തടസ്സപ്പെട്ട അടഞ്ഞുപോയ നീര്ച്ചാടലുകളാണ്. ഈ പ്രദേശത്തു പെയ്യുന്ന മഴയുടെ ഒരു ഭാഗം മണ്ണിനടിയിലേക്ക് താഴ്ന്ന് മണ്ണിനടിയിലൂടെയും ശേഷിക്കുന്നത് ഉപരിതലത്തിലെ നീര്ച്ചാ ലുകളിലൂടെ ഒഴുകിയും പുഴയിലെത്തുകയാണ് വേണ്ടത്. എന്നാല്‍ അടഞ്ഞുപോയ നീര്ച്ചാ ലുകള്‍ ഈ ജലവഴികളെ തടസ്സപ്പെടുത്തുകയും അതുവഴി മണ്ണിന് വഹിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകാനിടയാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ മണ്ണിന് താങ്ങാവുന്നതിലധികം വെള്ളം മണ്ണിലേക്കൂര്ന്നിനറങ്ങുകയും സമ്മര്ദ്ദം വര്ദ്ധി ക്കുകയും തുടര്ന്നും മഴയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാറയും മണ്ണുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും പ്രദേശത്തിന്റെ ചരിവിന്റെയും മണ്ണിന്റെ ഘടനയുടേയും സവിശേഷതകള്ക്കപനുസരിച്ച് ചെറിയ മണ്ണിടിച്ചില്‍ മുതല്‍ വലിയ ഉരുള്പൊുട്ടലിന് വരെ കാരണമാകുകയും ചെയ്യുന്നു.

താങ്ങാവുന്ന അളവ് വെള്ളം മാത്രം മണ്ണില്‍ താഴുകയും ബാക്കി മുഴുവനും നീര്ച്ചാ ലുകളിലൂടെ ഒഴുകി പുഴകളിലെത്തുകയും ചെയ്താല്‍ മണ്ണിടിച്ചിലും ഉരുള്പൊുട്ടലും വലിയതോതില്‍ കുറയ്ക്കാം.

പ്രളയവും അതിതീവ്രമഴകളും ഇനി നൂറ്റാണ്ടിലൊരിക്കലല്ല

2018 ല്‍ അതിതീവ്ര മഴയും മഹാപ്രളയവും സംഭവിച്ചപ്പോള്‍ നൂറ്റാണ്ടിലെ പ്രളയം എന്നാണ് നമ്മളതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ തുടര്‍ വര്ഷ ങ്ങളിലും അതിതീവ്ര മഴ ഉണ്ടായതോടെ പ്രളയവും ദുരന്തങ്ങളും എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയിലാണ് കേരളമെന്ന് നമ്മള്‍ തിരിച്ചറിഞ്ഞ് തുടങ്ങുകയായിരുന്നു. 2022 ലെ ലോക കാലാവസ്ഥ ഉച്ചകോടി അടിവരയിട്ട് പറയുന്ന ഒരു കാര്യം ഇന്ത്യയുള്പ്പെ ടെയുള്ള പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായ അതിതീവ്ര മഴകള്‍ വരും വര്ഷരങ്ങളിലും ഉണ്ടാകുമെന്നാണ്. ഇത്തരത്തിലുള്ള കാലാവസ്ഥാ മാറ്റം ഏറ്റവും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായി നമ്മുടെ പശ്ചിമഘട്ടത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനു പരിഹാരം കാണാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല.

പരിഹാരം എങ്ങനെയെല്ലാം

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങള്ക്ക്വ കാരണമാണെന്നത് നിസ്തര്ക്കംമാണ്. പക്ഷേ ഒന്നു മനസു വച്ചാല്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ ഉരുള്പൊകട്ടലും മണ്ണിടിച്ചിലും പോലുള്ള ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാവും, ഒരു പരിധി വരെ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുമാകും. മഴവെള്ളത്തെ മെരുക്കാന്‍ പര്യാപ്തമായ നീര്ച്ചാ ല്‍ ശൃംഖല ഉറപ്പാക്കലാണ് ഇവിടെ ഏറ്റവും പ്രധാനം. ഇതിനായി

  • അടഞ്ഞുപോയ ജലവഴികള്‍ തുറക്കാം.
  • നീര്ച്ചാ ലുകളിലൂടെ സുഗമമായ നീരൊഴുക്ക് സാധ്യമാക്കാം.
  • നീര്ച്ചാ ല്‍ ശൃംഖലകള്‍ വീണ്ടെടുക്കാം.

blog-post-image

എത്ര മഴ പെയ്താലും അധികമായി എത്തുന്ന ജലം തുറന്നു കിടക്കുന്ന ജലനിര്ഗ്ഗ മന മാര്ഗ്ഗതങ്ങളിലൂടെ പുഴകളിലെത്തട്ടെ.
നദികളിലൂടെ ജലം താഴ്‌വരകളിലും സമതലങ്ങളിലുമെത്തി കാര്ഷിനക സമൃദ്ധിയ്ക്ക് വഴിയൊരുങ്ങട്ടെ.
ഈ കൃത്യ നിര്വെഹണത്തിന് സര്ക്കാ ര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ പുഴകള്ക്ക്ഴ പുതുജീവനേകി, നീര്ത്തരടങ്ങളും നീര്ച്ചാകലുകളും പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധി ഉറപ്പാക്കി ഹരിതകേരളം മിഷന്‍ നടപ്പിലാക്കിയ 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയുടെ മൂന്നാംഘട്ടം പശ്ചിമഘട്ട പ്രദേശത്തെ നീര്ച്ചാ്ല്‍ ശൃംഖലകളുടെ വീണ്ടെടുപ്പിലാണ് ലക്ഷ്യം വയ്ക്കുന്നത്.
സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന ഈ കാമ്പയിന്‍ നമുക്കൊന്നിച്ച് ചേര്ന്ന് വിജയിപ്പിക്കാം.

നിർവഹണരീതി

പരിസ്ഥിതിയുടേയും വികസനത്തിന്റേയും പേരില്‍ പശ്ചിമഘട്ടവും പ്രദേശവാസികളും ഭീഷണി നേരിടുന്നുവെന്നൊരു സന്ദേഹം പരക്കെ ഉണ്ടല്ലോ. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങളുടേയും സാഹചര്യത്തില്‍ ഈ സന്ദേഹത്തിന് ആക്കം കൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാമ്പയിന്‍ പ്രസക്തമാകുന്നത്. ഇവിടെ ജനിച്ചു വളര്ന്നണവര്ക്ക്ക ഇവിടെത്തന്നെ തുടര്ന്നും ജീവിക്കാനും ഉപജീവന പ്രവര്ത്തിനങ്ങള്‍ നടത്താനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം എന്നതാണ് ഈ കാമ്പയിന്‍ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. 230 ഗ്രാമപഞ്ചായത്തുകളിലായി 46531.63 കി.മീ. നീളത്തിലുള്ള നീര്ച്ചാ ല്‍ ശൃംഖലകളില്‍ തടസ്സം നേരിടുന്ന സ്ഥലങ്ങളിലെ നീരൊഴുക്ക് പുനസ്ഥാപിക്കാന്‍ ഈ യജ്ഞത്തിലൂടെ സാധിക്കും.

ഇവിടെ ജനിച്ചു ജീവിച്ചു വളര്ന്ന വര്‍ ഇവിടെത്തന്നെ തുടര്ന്നും് ജീവിക്കും. അല്ലെങ്കില്‍ തന്നെ 230 ഗ്രാമപഞ്ചായത്തുകളിലായുള്ള അന്പനതു ലക്ഷത്തോളം പേര്‍ സ്ഥല പരിമിതി നേരിടുന്ന കേരളത്തില്‍ മറ്റെവിടെ മാറിപ്പോയി പാര്ക്കാനാണ്?

രീതിശാസ്ത്രം

നീര്ച്ചാല്‍ ശൃംഖല കണ്ടെത്തി വീണ്ടെടുക്കുന്നതിന് ഒരു രീതിശാസ്ത്രം ഹരിതകേരളം മിഷനും സംസ്ഥാന ഐ.ടി. മിഷനും ചേര്ന്ന് വികസിപ്പിച്ചിട്ടുണ്ട്. അടഞ്ഞു പോയതും നശിച്ചു പോയതുമായ നീര്ച്ചാ ലുകളെ നേരിട്ട് കണ്ടെത്തി ഭൂപടത്തില്‍ അടയാളപ്പെടുത്തുകയാണ് ഇതിന്റെ ആദ്യപടി. വിവര സാങ്കേതിക വിദ്യയുടെ ആധുനിക പ്രവണതകളെ അടിസ്ഥാനമാക്കി മൊബൈല്‍ അപ്ലിക്കേഷനും, കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ ഉപയോഗിച്ചും ചെയ്യുന്ന മാപ്പിംഗ് പ്രക്രിയയാണിത്. നീര്ച്ചാ ലുകളുടെ ഓരത്തുകൂടി നടന്ന് നിലവിലെ സ്ഥിതി നേരിട്ട് ബോധ്യമാക്കിയാണിത് ചെയ്യുന്നത്. നശിച്ചുപോയ ജലവഴികളും അടഞ്ഞുപോയ നീര്ച്ചാടലുകളും കണ്ടുപിടിക്കാന്‍ ഈ നീര്ച്ചാ ല്‍ നടത്തം സഹായകമാവും. തുടര്ന്ന് പൊതുജന പങ്കാളിത്തത്തോടെ, തൊഴിലുറപ്പ് മിഷന്‍, വിവിധ വകുപ്പുകള്‍ സന്നദ്ധപ്രവര്ത്ത കര്‍ എന്നിവയുടെ ഏകോപനത്തോടെ നീര്ച്ചാ ലുകളുടെ ശുചീകരണവും വീണ്ടെടുപ്പും സാധ്യമാക്കുകയാണ് രീതി. നവകേരളം കര്മയപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഈ യജ്ഞം യാഥാര്ത്ഥ്യ മാക്കാന്‍ മുന്നില്‍ നില്ക്കു ന്നത്. നീര്ച്ചാ ലുകളിലൂടെ സുഗമമായ നീരൊഴുക്ക് ഉറപ്പാക്കി കഴിഞ്ഞാല്‍ പിന്നെ എത്ര തീവ്രമഴ പെയ്താലും ഭൂമിയിലേക്കിറങ്ങിയ ശേഷമുള്ള അധിക ജലം ഒഴുകി പോകുകയും ഉരുള്പൊഎട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

blog-post-image

നമുക്ക് മുന്നേറാം ഇവിടെ ജീവിച്ചുതന്നെ

പശ്ചിമഘട്ട സംരക്ഷണവും പ്രദേശവാസികളുടെ ക്ഷേമവും നാമോരോരുത്തരുടെയും കടമയാണ്. ഇവിടുത്തെ ആവാസ വ്യവസ്ഥയും ജൈവ വൈവിധ്യവും നമ്മുടെ സമ്പത്താണ്. അക്ഷയമായി അതു നിലനിര്ത്തേവണ്ടത് പ്രകൃതിയോടു പുലര്ത്തു്ന്ന നീതിയാണ്. പശ്ചിമഘട്ടത്തിനു നാശമുണ്ടായാലുണ്ടാകുന്ന കെടുതികള്‍ സങ്കല്പ്പമങ്ങള്‍ ക്കുമതീതമാണ്. അതുണ്ടാകാതിരിക്കാന്‍ കരുതലോടെയാവണം ഇനിയുള്ള ചുവടുവയ്പ്പുകള്‍. വറ്റാത്ത നദികളാണ് നമുക്ക് വേണ്ടത്, ഒപ്പം ഭൂഗര്ഭി ജലനിരപ്പ് താഴാതെ നിലനിര്ത്തുപകയും വേണം. അതിനാല്‍ നീര്ച്ചാ ല്‍ സംരക്ഷണം അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് പ്രകൃതി ക്ഷോഭം മൂലം കോട്ടം തട്ടുന്നത് ഈ മേഖലയെ തളര്ത്തും. മങ്ങിയ പ്രകൃതി ഭംഗിയും വെള്ളമില്ലാത്ത പുഴകളും വിനോദ സഞ്ചാര മേഖലയേയും ടൂറിസം അടിസ്ഥാനമാക്കിയുള്ള ഉപജീവനത്തേയും പ്രതികൂലമായി ബാധിക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ ആസൂത്രിതമായ പദ്ധതികള്‍ നമുക്കാവശ്യമാണ്. ആ ദിശയിലേക്കുള്ള ചുവടുവയ്പ്പാണിത്. ഉപജീവനം സംരക്ഷിച്ച് പ്രദേശവാസികള്ക്ക് സുരക്ഷിതവാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. ദുരന്തങ്ങളൊഴിവാക്കാനും ദുരന്തപ്രതിരോധത്തിനും പ്രാപ്തിനേടിയ ഒരു നവകേരളം നമുക്ക് പടുത്തുയര്ത്താംക.